അംഗീകാരം ഏറ്റുവാങ്ങി

Friday 31 October 2025 12:51 AM IST
ഐ.എസ്.ഒ 9001 സർട്ടിഫിക്കറ്റ് പി.ടി.എ റഹീം എംഎൽഎയിൽ നിന്ന് ചെയർപേഴ്സൺ ടി.കെ റീന ഏറ്റുവാങ്ങുന്നു

കുന്ദമംഗലം: പെരുവയൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഐ.എസ്.ഒ 9001 അംഗീകാരം. നടപടിക്രമങ്ങളും ഓഫീസ് സംവിധാനവും സുതാര്യമായും കൃത്യതയോടെയും കൊണ്ടുപോകുന്നതിലും ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിതിലുമാണ് അംഗീകാരത്തിന് അർഹമായത്. പെരുവയൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എയിൽ നിന്ന് ചെയർപേഴ്സൺ ടി.കെ റീന സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സുബിത തോട്ടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അനീഷ് പാലാട്ട്, പി. സുഹറ, പി അനിത, പി.എം ബാബു, എ.പി റീന, സി.എം സദാശിവൻ, കെ.എം ഗണേശൻ, പി.പി ബഷീർ, പി. അബിത, പി. പ്രതോഷ് എന്നിവർ പ്രസംഗിച്ചു.