ഗെയിം ഓൺ പദ്ധതിക്ക് തുടക്കം
Friday 31 October 2025 12:52 AM IST
അങ്കമാലി: യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ഗെയിം ഓൺ പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര സെന്റ് മേരീസ് യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കൽ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് തോമസ്, ജില്ലാ സെക്രട്ടറി അജിത് വരയിലാൻ, കൊച്ചാപ്പു പുളിക്കൽ, ചെറിയാൻ തോമസ്, സാജു കോളാട്ടുകൂടി, ജേക്കബ് മഞ്ഞളി, സരിത സുനിൽ, ഹെഡ്മിസ്ട്രസ് ജിജി പാപ്പച്ചൻ, പി.ടി.എ പ്രസിഡന്റ് ജിനോ ജോർജ്, റോയ് തോട്ടക്കര തുടങ്ങിയവർ പ്രസംഗിച്ചു.