കെ.ഇ.ഇ.സി സമ്മേളനം
Friday 31 October 2025 12:55 AM IST
കുറ്റ്യാടി: കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നാദാപുരം ഡിവിഷൻ സമ്മേളനം കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയേഷ് എ.സി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ്, ഷമീം നാട്യമംഗലം, ടി.വി.പി സുരേഷ് ബാബു, കെ.കെ രഞ്ജിത്ത്, സുനിൽ കക്കുഴി, കെ ദാമോധരൻ, കെ.കെ. രതീഷ്, പി. ശ്രീവത്സൻ, കെ. സദാശിവൻ, വി.ദാമോധരൻ, ജോബ് വി.ടി, മുഹമ്മദലി എം.പി ഇർഷാദ് കെ.എം. ഷാജി, അഷ്റഫ് എൻ.പി, ഷിജിത്ത്, വിനോദ് പി.എസ് പ്രസംഗിച്ചു. സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരെയും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു.