ഡംമ്പിംഗ് യാർഡിൽ ബയോമൈനിംഗ്
Friday 31 October 2025 12:01 AM IST
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയുടെ കുമ്പളത്തുമുറിയിലെ ഡംമ്പിംഗ് യാർഡിൽ ബയോ മൈനിംഗ് ആരംഭിച്ചു. ഇരുപത്തിനാലായിരത്തോളം മെട്രിക് ടൺ മാലിന്യമുണ്ടെന്നാണ് ഏകദേശ കണക്ക്. അഞ്ച് മാസംകൊണ്ട് ബയോ മൈനിംഗ് പൂർത്തിയാക്കും. ആറ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാഗ്പൂർ ആസ്ഥാനമായുള്ള എസ്.എം.എസ് എന്ന കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് ബയോമൈനിംഗിന് നടത്തുന്നത്. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ, കെ.എ. നൗഷാദ്, രമ്യ വിനോദ്, എൽദോസ് പോൾ, പി.ആർ. ഉണ്ണിക്കൃഷ്ണൻ, കെ.എ. ഷിനു, റിൻസ് റോയി, സി. ശ്രീചിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.