ഹിൽ സ്റ്റേഷനുകളിലേക്ക് ആനവണ്ടി ബഡ്ജറ്റ് ടൂറിസം
പാലക്കാട്: ഇല്ലിക്കൽക്കല്ല്, ഇലവീഴാപുഞ്ചിറ യാത്ര സഞ്ചാരികൾ ഏറ്റെടുത്തതിന് പിന്നാലെ നവംബറിൽ ഇടുക്കിയിലേക്ക് ട്രിപ്പിനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇടുക്കിയിലെ അഞ്ചുരുളി രാമക്കൽമേട് ട്രിപ് ചിറ്റൂരിൽ നിന്നും മണ്ണാർക്കാടുനിന്നും ഒരുക്കിയാണഅ കെ.എസ്.ആർ.ടി.സി ജില്ലാ ബഡ്ജറ്റ് ടൂറിസം സെൽ വ്യത്യസ്തമാകുന്നത്. പാലക്കാട് നിന്നുള്ള യാത്രക്കാർക്കും കയറാവുന്ന രീതിയിലാണ് ട്രിപ് ഒരുക്കിയിട്ടുള്ളത്. നവംബറിൽ ജില്ലയിൽ നിന്ന് കൂടുതൽ യാത്രകളും ഒരുക്കിയിട്ടുള്ളത് ഹിൽ സ്റ്റേഷനുകളിലേക്കാണ്.
പാലക്കാട് ഡിപ്പോ
നെല്ലിയാമ്പതിയിലേക്ക് ജില്ല ഡിപ്പോയിൽ നിന്ന് ഏഴ് യാത്രകളാണ് നവംബറിൽ ഉള്ളത്. നെല്ലിയാമ്പതി, സൈലന്റ് വാലി, അതിരപ്പള്ളി, മലക്കപ്പാറ, ആലപ്പുഴ, കുട്ടനാട്, നിലമ്പൂർ യാത്രകളെല്ലാം ഇതിലുണ്ട്. കൊച്ചി ആഡംബര കപ്പൽ യാത്ര, ഗവി, ഇല്ലിക്കൽ മേട്-ഇലവീഴാപൂഞ്ചിറ-മലങ്കര ഡാം യാത്രകളും അടുത്ത മാസം പാലക്കാട് നിന്ന് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രകൾക്ക് വിളിക്കാം: 94478 37985, 83048 59018.
ചിറ്റൂരിലെ യാത്ര
ചിറ്റൂർ ഡിപ്പോയിൽ നിന്ന് നവംബറിൽ അഞ്ചുരുളി രാമക്കൽമേട് യാത്രയാണ് ആകർഷണീയമായിട്ടുള്ളത്. നെല്ലിയാമ്പതി, സൈലന്റ് വാലി, നിലമ്പൂർ ട്രിപ്പുകളും ഇവിടെ നിന്നുണ്ട്. കുട്ടനാട്ടിലേക്കും ഗവിയിലേക്കും മലക്കപ്പാറയിലേക്കും മൂന്നാർ മാമലക്കണ്ടത്തിലേക്കും ചിറ്റൂരിൽ നിന്ന് യാത്രയുണ്ട്. ഇതിനു പുറമേ കൊച്ചി ആഡംബര കപ്പൽ യാത്രയും ഇല്ലിക്കൽകല്ല് ഇലവീഴാപൂഞ്ചിറ മലങ്കര ഡാം യാത്രയും ഒരുക്കിയിട്ടുണ്ട്. എല്ലാ മലയാള മാസവും ഒന്നിന് ഒരുക്കിയിട്ടുള്ള ശബരിമലയാത്ര 16നാണ്. യാത്രക്കായി ചിറ്റൂരിൽ വിളിക്കാം: 94953 90046.
മണ്ണാർക്കാട് നിന്ന്
മണ്ണാർക്കാടു നിന്ന് ഗവിയിലേക്കും ഇല്ലിക്കൽ കല്ല് - ഇലവിഴാപൂഞ്ചിറ - മലങ്കര ഡാമിലേക്കും നെല്ലിയാമ്പതി, മാമലക്കണ്ടം വഴി മൂന്നാർ, ഇല്ലിക്കൽകല്ല് - ഇലവിഴാപൂഞ്ചിറ - മലങ്കര ഡാം, മലക്കപ്പാറ എന്നിവിടങ്ങളിലേക്കും അടുത്ത മാസം യാത്രകളുണ്ട്. രണ്ട് ദിവസത്തെ യാത്ര അഞ്ചുരുളി രാമക്കൽമേടിലേക്കുമാണ്. നെല്ലിയാമ്പതി, ഗവി (രണ്ട് ദിവസം), ആഡംബര കപ്പൽ യാത്ര, ആലപ്പുഴ കുട്ടനാടൻ കായൽ യാത്ര എന്നിവയുമുണ്ട്. ഫോൺ: 8075347381, 94463 53081.