എ.ഐ വിപ്ലവത്തിന് കൈകോർത്ത് റിലയൻസും ഗൂഗിളും

Friday 31 October 2025 12:20 AM IST

ജിയോ ഉപയോക്താക്കൾക്ക് 35,100 രൂപയുടെ സൗജന്യ ഗൂഗിൾ പ്രോ സേവനങ്ങൾ

കൊച്ചി: ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിന് റിലയൻസ് ഇൻഡസ്ട്രീസും ഗൂഗിളും കൈകോർക്കുന്നു. റിലയൻസിന്റെ എ.ഐ എല്ലാവർക്കുമെന്ന കാഴ്ചപ്പാടിൽ ഉപഭോക്താക്കളെയും സംരംഭങ്ങളെയും ഡെവലപ്പർമാരെയും ശാക്തീകരിക്കുന്ന പദ്ധതിയാണിത്. ഗൂഗിളിന്റെ ലോകോത്തര എ.ഐ സാങ്കേതികവിദ്യയെ റിലയൻസിന്റെ വിപുലമായ വ്യാപ്തിയും കണക്റ്റിവിറ്റിയുമായി സംയോജിപ്പിക്കുകയാണ്. എ.ഐ സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കാനും ഇന്ത്യയെ എ.ഐ സൂപ്പർ പവറാക്കാനും ഡിജിറ്റൽ അടിത്തറ ശക്തമാക്കാനുമാണ് ലക്ഷ്യം.

ജിയോ ഉപയോക്താക്കൾക്ക് ഗൂഗിൾ എ.ഐ പ്രോ, റിലയൻസ് ഇന്റലിജൻസുമായി ചേർന്ന് ജെമിനിയുടെ പുതിയ പതിപ്പ് എന്നിവ 18 മാസത്തേക്ക് സൗജന്യമായി നൽകും. ഗൂഗിളിന്റെ മികവാർന്ന ജെമിനി 2.5 പ്രോ മോഡലിലേക്കുള്ള അക്‌സസ്, നാനോ ബനാന, വിയോ 3.1 മോഡലുകൾ ഉപയോഗിച്ച് മികച്ച ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനാകും,

അധിക സൗകര്യങ്ങൾ

പഠനത്തിനും ഗവേഷണത്തിനുമായിനോട്ടുബുക്ക് എൽ.എമ്മിലേക്ക് പ്രവേശനം, 2 ടി.ബി ക്ലൗഡ് സ്‌റ്റോറേജ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാകും. 18 മാസത്തെ ഈ ഓഫറിന് 35,100 രൂപയാണ് ചെലവ്. ഇതാണ് ഉപയോക്താക്കൾക്ക് സൗജന്യമായി നൽകുന്നത്. യോഗ്യരായ ജിയോ ഉപയോക്താക്കൾക്ക് ഈ ഓഫർ മൈജിയോ ആപ്പിലൂടെ ആക്റ്റിവേറ്റ് ചെയ്യാം. ഇന്ത്യയെ ആഗോള എ.ഐ ശക്തിയാക്കി മാറ്റാനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണം നടപ്പിലാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.

ഗൂഗിൾ പോലുള്ള ദീർഘകാല പങ്കാളികളുമായി ചേർന്ന് ഇന്ത്യയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മുൻനിരയിലെത്തിക്കാനാണ് ലക്ഷ്യമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.