വൈക്കോലിനും ചോളപ്പൊടിക്കും മിൽമ സബ്‌സിഡി
Friday 31 October 2025 12:24 AM IST
കോഴിക്കോട്: ക്ഷീര കർഷകർക്ക് ആശ്വാസമായി മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷൻ (എം.ആർ.ഡി.എഫ്). വൈക്കോലിന് കിലോയ്ക്ക് ഒരു രൂപയും (കെട്ടിന് 32രൂപ) ചോളപ്പൊടി 25 കിലോ ബാഗൊന്നിന് 25 രൂപയും സബ്‌സിഡി പ്രഖ്യാപിച്ചു. നവംബർ, ഡിസംബർ മാസത്തിൽ ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന വൈക്കോലിനും ചോളപ്പൊടിക്കുമാണ് സബ്‌സിഡി. മിൽമ ചെയർമാനും എം.ആർ.ഡി.എഫ് മാനേജിംഗ് ട്രസ്റ്റിയുമായ കെ.എസ് മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിലാണ് തീരുമാനം.