ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം
Friday 31 October 2025 12:45 AM IST
പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി സ്‌കൂളുകൾ, അങ്കണവാടികൾ, തൊഴിലുറപ്പ് സൈറ്റുകൾ എന്നിവിടങ്ങളിലേക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണവും ഫസ്റ്റ് എയ്ഡ് ട്രെയിനിംഗിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്രീകുമാർ, വി.പി.വിദ്യാധര പണിക്കർ, പ്രിയ ജോതികുമാർ, അംഗങ്ങളായ ശ്രീവിദ്യ, അംബിക ദേവരാജൻ, പൊന്നമ്മ വർഗീസ്, മെഡിക്കൽ ഓഫീസർ ഡോക്ടർ ഐഷാ എസ്.ഗോവിന്ദ്, ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജു, പബ്ലിക്ക് ഹെൽത്ത് നഴ്‌സ് ജീജ എന്നിവർ പങ്കെടുത്തു.