ഫ്രഷ് കട്ട് സമരത്തിനും സംഘർഷത്തിനും താത്ക്കാലിക വിരാമം

Friday 31 October 2025 12:47 AM IST

 ഫ്രഷ് കട്ട്; കർശന ഉപാധികളോടെ പ്ലാന്റിന് പ്രവർത്തനാനുമതി

കോഴിക്കോട്: സംഘർഷത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കർശന ഉപാധികളോടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിസ്ട്രിക്ട് ലെവൽ ഫെസിലിറ്റേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ഡി.എൽ.എഫ്.എം.സി)യുടേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ പ്രതിനിധികൾ പ്ലാന്റിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിനെ തുടർന്നാണിത്. പൊലീസ് റെയിഡുകൾ താത്ക്കാലികമായി അവസാനിപ്പിക്കും.

പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുർഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതൽ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കും. പഴകിയ അറവ് മാലിന്യങ്ങൾ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂർണമായി നിർത്തിവയ്ക്കുകയും പുതിയ മാലിന്യങ്ങൾ മാത്രം സംസ്‌ക്കരിക്കുകയും ചെയ്യണം. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങൾ അധികൃതർക്ക് കൈമാറണം. സംസ്‌കരണ കേന്ദ്രത്തിലെ മലിനജല സംസ്‌ക്കരണ പ്ലാന്റായ ഇ.ടി.പിയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഇ.ടി.പിയിലെ വെള്ളം ആഴ്ചയിലൊരിക്കൽ എൻ.ഐ.ടിയിൽ പരിശോധന നടത്തും.

നിരീക്ഷണം ശക്തമാക്കും

ദുർഗന്ധം പരമാവധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയിന്റിഫിക്ക് ആന്റ് ഇൻഡസ്ട്രിയൽ റിസേർച്ചിന്റെ (എൻ.ഐ.ഐ.എസ്.ടി) സഹായത്തോടെ പഠനം നടത്തി നടപടികൾ കൈക്കൊള്ളും.

മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ പ്രതിനിധികൾ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കും. നിബന്ധനകൾ കർശനമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി ശ്രദ്ധയിൽപ്പെട്ടാൽ പ്ലാന്റിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ, റൂറൽ എസ്പി ഇ.കെ ബൈജു, ഇ.ടി രാകേഷ്, വി.വി റമീന, ബൈജു ജോസ്, ജി പ്രവീൺ കുമാർ, ജി.എസ് അർജുൻ, ഫ്രഷ് കട്ട് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സമരം ഇങ്ങനെ

 കോഴി മാലിന്യപ്രശ്നം പരിഹരിക്കാൻ വേണ്ടിയുള്ള ചർച്ച ഒന്നാം പിണറായി സർക്കാർ ആരംഭം  കട്ടിപ്പാറ പഞ്ചായത്തിൽ ഫ്രഷ് കട്ട് സ്ഥലം കണ്ടെത്തി പ്ലാന്റ് നിർമ്മാണം  30 ടൺ സംസ്കരണ ശേഷി മാത്രമുള്ള ഫാക്ടറിയുടെ ഉദ്ഘാടനം 2019-ൽ  ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധം, സമര സംഘടനകൾ രൂപപ്പെടുന്നു.  ഫാക്ടറിയെച്ചൊല്ലി പരാതി, ജില്ലാ ആസ്ഥാനത്തുൾപ്പെടെ പ്രതിഷേധം  ഒക്ടോബർ 21ന് രാപ്പകൽ സമരം തുടങ്ങി

 സംഘർഷം വ്യാപിച്ചു - ഫാക്ടറി കത്തിക്കുന്നു, കല്ലേറ്

സ​മ​രം​ ​തു​ട​രു​മെ​ന്ന്

താ​മ​ര​ശ്ശേ​രി​:​ ​ഫ്ര​ഷ് ​ക​ട്ട് ​ഫാ​ക്ട​റി​ക്കെ​തി​രെ​ ​ജ​ന​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​യ​ ​ആ​ശ​ങ്ക​ക​ൾ​ക്ക് ​ഇ​ന്ന​ത്തെ​ ​ഡി.​എ​ൽ.​എ​ഫ്.​എം.​സി​ ​തീ​രു​മാ​നം​ ​പ​രി​ഹാ​ര​മ​ല്ലെ​ന്ന് ​സ​മ​ര​സ​മി​തി.​ ​ഇ​ന്ന​ലെ​യെ​ടു​ത്ത​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​മു​മ്പ് ​പ​ല​ ​ത​വ​ണ​ ​പ​റ​ഞ്ഞ​താ​ണ്.​ ​എ​ന്നാ​ൽ​ ​ഫാ​ക്ട​റി​ ​മാ​നേ​ജ്മെ​ൻ്റ് ​ന​ട​പ്പി​ലാ​ക്കാ​റി​ല്ല.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ഫാ​ക്ട​റി​ ​അ​ട​ച്ചു​ ​പൂ​ട്ടു​ന്ന​തു​ ​വ​രെ​ ​സ​മ​രം​ ​തു​ട​രു​മെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​ബാ​ബു​ ​കു​ടു​ക്കി​ൽ​ ​പ​റ​ഞ്ഞു.

ഫ്ര​ഷ് ​ക​ട്ട്:​ ​ഒ​രാ​ൾ​ ​കൂ​ടി​ ​പി​ടി​യിൽ

താ​മ​ര​ശ്ശ​രി​:​ ​ഫ്ര​ഷ് ​ക​ട്ട് ​കോ​ഴി​യ​റ​വു​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​ഫാ​ക്ട​റി​ക്കെ​തി​രാ​യ​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ഒ​രാ​ളെ​ക്കൂ​ടി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​കൂ​ട​ത്താ​യ് ​ക​രി​ങ്ങാം​പൊ​യി​ൽ​ ​കെ.​പി​ ​നി​യാ​സ് ​അ​ഹ​മ്മ​ദി​നെ​യാ​ണ് ​കൂ​ട​ത്താ​യി​യി​ൽ​ ​വെ​ച്ച് ​താ​മ​ര​ശ്ശേ​രി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​ഇ​തോ​ടെ​ ​പി​ടി​യി​ലാ​യ​വ​രു​ടെ​ ​എ​ണ്ണം​ 14​ ​ആ​യി.​ ​അ​തേ​സ​മ​യം​ ​പൊ​ലീ​സ് ​റെ​യ്ഡി​നെ​തി​രെ​ ​വി​വി​ധ​ ​സം​ഘ​ട​ന​ക​ളും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളും​ ​ന​ട​ത്തു​ന്ന​ ​പ്ര​തി​ഷേ​ധം​ ​തു​ട​രു​ക​യാ​ണ്.​ ​ജ​ന​കീ​യ​ ​സ​മ​ര​ത്തി​ൻ്റെ​ ​പേ​രി​ൽ​ ​ക​രി​മ്പാ​ല​ക്കു​ന്ന് ​പ്ര​ദേ​ശ​ത്ത് ​വീ​ടു​ക​ളി​ൽ​ ​ക​യ​റി​ ​ഭീ​ക​രാ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​പൊ​ലീ​സ് ​ന​ട​പ​ടി​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​വെ​ൽ​ഫെ​യ​ർ​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​റ​സാ​ഖ് ​പാ​ലേ​രി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വെ​ൽ​ഫെ​യ​ർ​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ക്ക​മ്മി​റ്റി​ ​താ​മ​ര​ശ്ശേ​രി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ച് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. പ്ര​വ​ർ​ത്ത​ക​രെ​ ​ക​ള്ള​ക്കേ​സി​ൽ​ ​കു​ടു​ക്കി​ ​സ​മ​ര​ത്തെ​ ​ത​ക​ർ​ക്കാ​ൻ​ ​പൊ​ലീ​സ് ​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും​ ​കു​ട്ടി​ക​ളെ​ ​പോ​ലും​ ​ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും​ ​പ​റ​ഞ്ഞു.​ ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​ടി.​കെ​ ​മാ​ധ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗം​ ​അ​സ്‌​ലം​ ​ചെ​റു​വാ​ടി,​ ​വു​മ​ൺ​ ​ജ​സ്റ്റി​സ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ച​ന്ദ്രി​ക​ ​കൊ​യി​ലാ​ണ്ടി,​ ​മു​സ്ത​ഫ​ ​പാ​ലാ​ഴി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.