നേത്ര ചികിത്സാക്യാമ്പ്

Friday 31 October 2025 12:47 AM IST

കോഴഞ്ചേരി : നാരങ്ങാനം കണമുക്ക് 3463-ാo നമ്പർ ശ്രീദേവി വിലാസം എൻ എസ് എസ് വനിത സമാജവും പത്തനംതിട്ട ഇസാറ കണ്ണാശുപത്രിയുടെയും പത്തനംതിട്ട ദേവി സ്കാൻ സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം യൂണിയൻ കമ്മിറ്റി അംഗം പി.എൻ.രഘുത്തമൻ നായർ ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് രമ്യാരാജീവ് അദ്ധ്യക്ഷതവഹിച്ചു. അഞ്ജന ബോസ് , റ്റി.വി.രാജീവ് , അനിൽകുമാർ , റ്റി.വി.ചന്ദ്രശേഖരൻ നായർ ,ഡോ.ലിന്റോ , ജയചന്ദ്രൻ നായർ ,സിന്ധുലേഖ, ദീപാ അനിൽ, വസുന്ധരക്കുറുപ്പ് എന്നിവർ സംസാരിച്ചു.