പുരസ്കാരം ഏറ്റുവാങ്ങി
Friday 31 October 2025 12:51 AM IST
അടൂർ: അടൂർ ജനറൽ ആശുപത്രിക്ക് 2022 മുതൽ 25 വരെ തുടർച്ചയായി ലഭിച്ച സംസ്ഥാന കായകൽപ്പ് പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ ജില്ലാ/ജനറൽ ആശുപത്രി വി ഭാഗത്തിലാണ് പുരസ്കാരം. സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം,മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് കായകൽപ്പ് പുരസ്കാരം നൽകുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അടൂർ നഗരസഭ ചെയർമാൻ കെ.മഹേഷ് കുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേശ് വരിക്കോലിൽ, ആശുപത്രി സൂപ്രണ്ട് ജെ.മണികണ്ഠൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.