സ്നേഹപ്രയാണം സംഗമം

Friday 31 October 2025 12:54 AM IST

കോന്നി: എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെ മൂന്നാം വാർഷി​കവും ഗാന്ധിഭവൻ കാരുണ്യ ബോധവൽക്കരണ പ്രോഗ്രാം സ്നേഹപ്രയാണം ആയിരം ദിനവും ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സി എസ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, പ്രൊഫ:സതീഷ് കൊച്ചുപറമ്പിൽ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ്‌ കെ.പദ്മകുമാർ, മാത്യു കുളത്തിങ്കൽ, കോന്നി വിജയകുമാർ, അഡ്വ. സത്യാനന്ദ പണിക്കർ, സി ബി വിജയകുമാർ, പിറവന്തൂർ ഗോപാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.