സി.ബി.എസ്.ഇ 10, 12 പരീക്ഷ ഫെബ്രുവരി 17 മുതൽ

Friday 31 October 2025 1:02 AM IST

ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന് തുടങ്ങും. പത്താം ക്ളാസ് പരീക്ഷ മാർച്ച് 10 വരെയും 12-ാം ക്ളാസ് പരീക്ഷ ഏപ്രിൽ 9 വരെയും നീളും. രാവിലെ 10.30 മുതൽ ഉച്ചയ്‌ക്ക് ഒന്നര വരെയാണ് പരീക്ഷ. ടൈംടേബിൾ https://www.cbse.gov.inൽ. രണ്ട് പരീക്ഷകൾ ഒരേ ദിവസം വരാത്തവിധം 40,000ത്തിലധികം വിഷയ കോമ്പിനേഷനുകൾ ഒഴിവാക്കി. പത്താം ക്ളാസുകാർക്ക് ഫലം മെച്ചപ്പെടുത്താൻ മേയ് മുതൽ രണ്ടാം ഘട്ട പരീക്ഷയും നടത്തും. അദ്ധ്യാപകർ ഒരേസമയം സ്കൂളുകളിൽ നിന്ന് വിട്ടുനിൽക്കാത്ത വിധമായിരിക്കും മൂല്യനിർണയം.

പ്രധാന വിഷയങ്ങൾ

10-ാം ക്ളാസ്

ഫെബ്രുവരി 17: മാത്‌സ്, 18: ഹോം സയൻസ്, 21: ഇംഗ്ളീഷ്, 25: സയൻസ്, 27: കമ്പ്യൂട്ടർ ആപ്ളിക്കേഷൻസ്, ഐ.ടി, മാർച്ച് 2: ഹിന്ദി, 5: മലയാളം, 7: സോഷ്യൽ സയൻസ്

12-ാം ക്ളാസ്

ഫെബ്രുവരി 20: ഫിസിക്‌സ്, 26: ജ്യോഗ്രഫി, 28: കെമിസ്ട്രി, മാർച്ച് 6: മലയാളം, 9: മാത്‌സ്, 12: ഇംഗ്ളീഷ്, 16: ഹിന്ദി, 18: ഇക്കണോമിക്‌സ്, 23: പൊളിറ്റിക്കൽ സയൻസ്, 25: കമ്പ്യൂട്ടർ സയൻസ്, ഐ.ടി, 27: ബയോളജി, 30: ഹിസ്റ്ററി.