പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ ​ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ​

Friday 31 October 2025 12:08 AM IST

നാ​ല​ര​ക്കൊ​ല്ലം​ ​ജ​ന​ങ്ങ​ളെ​ ​ക​ബ​ളി​പ്പി​ച്ച​ ​സ​ർ​ക്കാ​ർ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ​പെ​ൻ​ഷ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​വ​ർ​ദ്ധി​പ്പി​ച്ച​ത്. ഒ​രു​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​പെ​ൻ​ഷ​ൻ​കാ​ർ​ക്കും​ ​ന​ൽ​കാ​നി​രി​ക്കെ,​ ​വ​ർ​ദ്ധ​ന​ ​പ്ര​ഖ്യാ​പി​ച്ച​ത് ​ബാ​ദ്ധ്യ​ത​ക​ൾ​ ​അ​ടു​ത്ത​ ​സ​ർ​ക്കാ​രി​ന്റെ​ ​ത​ല​യി​ലാ​ക്കാ​നാ​ണ്. ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് 18​ ​മാ​സ​ത്തെ​ ​പെ​ൻ​ഷ​ൻ​ ​കു​ടി​ശി​ക​ ​ഉ​ണ്ടാ​യി​രു​ന്നെ​ന്ന​ ​ആ​രോ​പ​ണം​ ​തെ​ളി​യി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​ധ​ന​മ​ന്ത്രി​യെ​യും​ ​വെ​ല്ലു​വി​ളി​ക്കു​ന്നു.​ -വി.​ഡി.​ ​സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ​ ​നേ​താ​വ്​

പാ​വ​ങ്ങ​ളെ​ ​ ഓ​ർ​ത്ത​ത് ന​ന്നാ​യി ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പും​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​അ​ടു​ത്തു​വ​ന്ന​പ്പോ​ഴെ​ങ്കി​ലും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പാ​വ​ങ്ങ​ളേ​യും​ ​അ​വ​ർ​ക്ക് ​കൊ​ടു​ക്കാ​തി​രി​ക്കു​ന്ന​ ​ആ​നു​കൂ​ല്യ​ങ്ങ​ളേ​യും​ ​കു​റി​ച്ച് ​ഓ​ർ​ത്ത​ത് ​ന​ന്നാ​യി.​ ​പ്ര​ഖ്യാ​പി​ച്ച​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ​ ​ഒ​ൻ​പ​ത​ര​ ​വ​ർ​ഷ​വും​ ​കൊ​ടു​ക്കാ​തി​രു​ന്നി​ട്ട് ​ഇ​പ്പോ​ൾ​ ​ന​ൽ​കു​ന്ന​തി​ന് ​പി​ന്നി​ൽ​ ​ജ​ന​ങ്ങ​ളെ​ ​ക​ബ​ളി​പ്പി​ച്ച് ​വോ​ട്ട് ​ത​ട്ടാ​നു​ള്ള​ ​താ​ത്പ​ര്യം​ ​മാ​ത്ര​മാ​ണ്.​ -രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ,​ബി.​ജെ.​പി​ ​ സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ