ശബരിമല വെർച്വൽ ബുക്കിംഗ് നാളെ തുടങ്ങും
                Friday 31 October 2025 12:17 AM IST
            
            
തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും. പ്രതിദിനം എഴുപതിനായിരം പേർക്കാണ് വെർച്വൽ ക്യൂ ബുക്കിംഗിന് അവസരം ലഭിക്കുക. ഇരുപതിനായിരം പേർക്ക് സ്പോട്ട് ബുക്കിംഗിലൂടെ ദർശനം ഉറപ്പാക്കാം.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നവംബർ 16 ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. തീർത്ഥാടനത്തിന് സമാപ്തി കുറിച്ച് ജനുവരി 20 ന് നട അടയ്ക്കും.