എം.എ. ബേബിയോട് ക്ഷമ ചോദിച്ച് പ്രകാശ് ബാബു

Friday 31 October 2025 1:20 AM IST

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയോട് ക്ഷമ ചോദിച്ച് സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പ്രകാശ് ബാബു. ബേബിയെ ഫോണിൽ വിളിച്ചാണ് ഖേദം പ്രകടിപ്പിച്ചത്.

എന്നാൽ, പ്രകാശ് ബാബു തന്റെ ഉത്തമനായ സുഹൃത്താണെന്നും തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും ബേബി പ്രതികരിച്ചു. പി.എം ശ്രീ വിഷയത്തിൽ ഇനി ഒരു പോസ്റ്രുമോർട്ടത്തിനില്ല. അതേക്കുറിച്ചു പരിശോധിക്കാൻ ഉപസമിതിയെ നിയോഗിച്ചു കഴിഞ്ഞു. പദ്ധതിയിൽ ഒപ്പിട്ടതു സംബന്ധിച്ച് പാർട്ടി കേന്ദ്ര നേതൃത്വം പരിശോധിക്കില്ലെന്നും ബേബി വ്യക്തമാക്കി.