ജില്ലാ സ്‌കൂൾ പ്രവർത്തി പരിചയമേള ; ചിരട്ടയിൽ ദേവരാജിന്റെ പൂക്കാലം
Friday 31 October 2025 12:20 AM IST
തിരുവല്ല : ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിൽ ചിരട്ട ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ പൂക്കളും ഇലകളുമൊക്കെ ഒരുക്കി ദേവരാജ് കരവിരുതിന്റ പൂക്കാലം സമ്മാനിച്ചു. ആക്സോ ബ്ലേഡും സാൻഡ് പേപ്പറും ഉപയോഗിച്ച് മിനുക്കിയെടുത്ത ചിരട്ട മുറികൾ പശ ചേർത്ത് കോർത്തിണക്കി പോളിഷ് ചെയ്തതോടെ സുന്ദരമായ അലങ്കാരശിൽപം റെഡി.
കുറഞ്ഞ ചെലവിലുള്ള ആകർഷണീയ വസ്തുക്കൾ ഉണ്ടാക്കാനുള്ള വൈദഗ്ധ്യം യു ട്യൂബിൽ കണ്ട് പഠിച്ച് നേടിയെടുത്തതാണ്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടി. കിടങ്ങന്നൂർ എസ്.വി.ജി.വി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 38 മത്സരാർത്ഥികൾ ചിരട്ട ഉൽപ്പന്ന നിർമ്മാണത്തിൽ പങ്കെടുത്തു.