മുഖ്യമന്ത്രി ഖത്തറിൽ
Friday 31 October 2025 12:34 AM IST
തിരുവനന്തപുരം: ലോക കേരളസഭയും മലയാളം മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന മലയാളോത്സവത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ. ഖത്തർ എയർപോർട്ടിൽ ഇന്ത്യൻ അംബാസഡർ വിപുൽ, ലോക കേരള സഭാംഗങ്ങൾ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി റപ്പായി,പ്രവാസി ക്ഷേമ നിധിബോർഡ് അംഗം ഇ.എം സുധീർ, ഖത്തർ സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീർ,സെക്രട്ടറി ഷംസീർ അരിക്കുളം തുടങ്ങിയവർ സന്നിഹിതരായിരുന്നു,