ഓപ്പൺ യൂണി. ഡേറ്റാ എൻട്രി ഓപ്പറേറ്റർ
Friday 31 October 2025 12:14 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ 7ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 45 (01/01/2025) കവിയാൻ പാടില്ല. സർക്കാർ നിയമങ്ങളനുസരിച്ചുള്ള സംവരണ ആനുകൂല്യങ്ങൾബാധകമാണ്. കരാർ വേതനം പ്രതിമാസം 22,240 രൂപ. യോഗ്യത: ബിരുദം /ഡിപ്ലോമ, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള 6 മാസത്തിൽ കുറയാത്ത കമ്പ്യൂട്ടർ കോഴ്‌സ് വിജയിച്ച സർട്ടിഫിക്കറ്റ് (ഡിഗ്രി കോഴ്‌സിന് കമ്പ്യൂട്ടർ പഠന വിഷയമാണെങ്കിൽ, പ്രത്യേക കമ്പ്യൂട്ടർ കോഴ്‌സ് സർട്ടിഫിക്കറ്റ് ആവശ്യമില്ല).സോഫ്ട് വെയർ/ഹാർഡ്‌വെയർ പ്രവൃത്തി പരിചയം, ഓപ്പൺ യൂണി. ഔദ്യോഗിക വെബ്സൈറ്റ് (www.sgou.ac.in) നവംബർ 15ന് വൈകിട്ട് 5ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം.