ശ്രീനാരായണഗുരു ഓപ്പൺ യൂണി. ഡയറക്ടർ ഒഴിവുകൾ

Friday 31 October 2025 12:15 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ കൊല്ലം,തൃപ്പൂണിത്തുറ,പട്ടാമ്പി,കോഴിക്കോട്,തലശ്ശേരി പ്രാദേശിക കേന്ദ്രങ്ങളിലേക്ക് ഡയറക്ടർ (കരാർ തസ്തികയിൽ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റ് മുഖേന (www.sgou.ac.in) നവം. 12ന് മുൻപ് അപേക്ഷിക്കാം. പ്രായപരിധി: 60. യോഗ്യത: യൂണിവേഴ്‌സിറ്റി /ഗവ./സർക്കാർ അംഗീക‍ൃത സ്വകാര്യ കോളേജുകളിൽ നിന്ന് അസോസിയേറ്റ് പ്രൊഫസർ റാങ്കിൽ കുറയാത്ത തസ്തികയിൽ വിരമിച്ച അദ്ധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് പരിചയമുള്ളവർക്ക് മുൻഗണന. പ്രതിഫലം പ്രതിമാസം: 63,000 (കരാർ വേതനം).അപേക്ഷ ഫീസായി ജനറൽ വിഭാഗത്തിന് 1000രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. അപേക്ഷയുടെ ഹാർഡ് കോപ്പി സർട്ടിഫിക്കറ്റുകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം നവം.17ന് വൈകിട്ട് 5ന് മുമ്പായി ശ്രീനാരായണഗുരു ഓപ്പൺ യൂണി., കുരീപ്പുഴ,കൊല്ലം - 691601 എന്ന വിലാസത്തിൽ ലഭിക്കണം.