ശിവഗിരിയിൽ മാതൃസംഗമം

Friday 31 October 2025 12:16 AM IST

ശിവഗിരി: ഗുരുധർമ്മപ്രചരണസഭ, മാതൃസഭയുടെ ആഭിമുഖ്യത്തിൽ 2ന് ശിവഗിരി മഠത്തിൽ മാതൃസംഗമം സംഘടിപ്പിക്കും. രാവിലെ 9.30ന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സംഘടനാ സന്ദേശം നൽകും.ഗുരുദർശനം ആഗോളതലത്തിൽ പ്രചരിപ്പിക്കാൻ ഓസ്‌ട്രേലിയയിൽ നടന്ന ലോകമത പാർലമെന്റിൽ പങ്കെടുത്ത സന്യാസി ശ്രേഷ്ഠരെ ചടങ്ങിൽ ആദരിക്കും. മാതൃസഭ പ്രസിഡന്റ് ഡോ.സി.അനിതാശങ്കർ സ്വാഗതവുംസെക്രട്ടറി ശ്രീജ.ജി.ആർ നന്ദിയും പറയും. കൃഷി ജീവരാശിയുടെ നട്ടെല്ല് എന്ന വിഷയത്തിൽ രാവിലെ 11.30നും സ്ത്രീ ശാക്തീകരണം ഗുരുദേവ ദർശനത്തിലൂടെ എന്ന വിഷയത്തിൽ ഉച്ചയ്ക്ക് 2നും പഠനക്ലാസ് നടക്കും.