സിവിൽ സർവീസിന്റ അന്തകർ
Friday 31 October 2025 12:16 AM IST
കൊല്ലം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ കേരള സിവിൽ സർവ്വീസിന്റെ അന്തകരായി മാറുകയാണെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണ പിള്ള പറഞ്ഞു. സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ശമ്പള സംരക്ഷണ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ജി.ഒ സംഘ് സംസ്ഥാന ജോ.സെക്രട്ടറി തേവള്ളി പ്രദീപ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് ജീവനക്കാർക്ക് ശമ്പള സംരക്ഷണ പ്രതിജ്ഞ സംസ്ഥാന ഉപാദ്ധ്യക്ഷ പി. ആര്യ ചൊല്ലിക്കൊടുത്തു.ജില്ല പ്രസിഡന്റ് ബി.എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി. ആനന്ദ്, ജോ. സെക്രട്ടറി അജീഷ് ബാബു എന്നിവർ സംസാരിച്ചു.