സമന്വയ നാടകോത്സവം
Friday 31 October 2025 12:17 AM IST
പരവൂർ: പൂതക്കുളം സമന്വയ സാംസ്കാരിക വേദിയുടെ ഏഴാമത് നാടകോത്സവത്തിന്റെ ഉദ്ഘാടനം നാടക സീരിയൽ നടി സന്ധ്യ രാജേന്ദ്രൻ നിർവഹിച്ചു. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ മുഖ്യാതിഥിയായി. സംഘാടകസമിതി ചെയർമാൻ എസ്. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡുകൾ, ചികിത്സ സഹായം എന്നിവ വിതരണം ചെയ്തു. എസ്. അനിൽകുമാർ, സമന്വയ വൈസ് പ്രസിഡന്റ് ബി. സുദർശൻ പിള്ള, ജോയിന്റ് സെക്രട്ടറി വി. സുനി രാജ്, ബി. ഷാജി എന്നിവർ സംസാരിച്ചു. സമന്വയ പ്രസിഡന്റ് ആർ. രാജേഷ് കുമാർ സ്വാഗതവും സെക്രട്ടറി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ എന്ന നാടകം അരങ്ങേറി.