സുവോളജിക്കൽ പാർക്ക് സന്ദർശനം: രജിസ്ട്രേഷനാരംഭിച്ചു

Friday 31 October 2025 1:17 AM IST

തിരുവനന്തപുരം: തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് പ്രവേശനത്തിനുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചു. നാളെ മുതലാണ് പ്രവേശനം. നിലവിൽ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം. വിദ്യാഭ്യാസ സ്ഥാപന അധികൃതർക്ക് thrissurzoologicalpark @gmail.com എന്ന ഇ-മെയിൽ മുഖേന അപേക്ഷ നൽകാം. പൊതു ജനങ്ങൾക്കുള്ള പ്രവേശന തീയതി പിന്നീട് അറിയിക്കും.