ലഹരിക്കേസ് പ്രതി പിടിയിൽ
Friday 31 October 2025 12:20 AM IST
കരുനാഗപ്പള്ളി: താലൂക്കിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 20 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി വിതരണക്കാരൻ പിടിയിൽ. നീണ്ടകര ടാഗോർ ജംഗ്ഷന് സമീപം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലം അയത്തിൽ ദൈവവിള വീട്ടിൽ യു. നാസിം (35) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ വിവിധ കടകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്യാറുണ്ടെന്ന് സമ്മതിച്ചു. ഗ്രേഡ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ഡി.എസ്. മനോജ് കുമാർ, കെ.ജി. രഘു, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.വി. എബിമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എച്ച്. ചാൾസ്ച്, നിധിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മോളി എന്നിവർ പങ്കെടുത്തു.