തദ്ദേശ കൂറ് മാറ്റം: 5 വർഷത്തിനിടെ 43 പേർ അയോഗ്യർ
കൊച്ചി: കൂറുമാറ്റത്തെ തുടർന്ന് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അയോഗ്യരാക്കപ്പെട്ടത് 43 ജനപ്രതിനിധികൾ.
ഗ്രാമപഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളാണ് ഇവർ. 35 പേർ ഗ്രാമപഞ്ചായത്തുകളിലെയും, അഞ്ചു പേർ നഗരസഭകളിലെയും, മൂന്ന് പേർ ബ്ലോക്ക് പഞ്ചായത്തുകളിലെയും അംഗങ്ങളാണ്. തിരഞ്ഞെടുപ്പ് ചെലവ് ഹാജരാക്കാത്തതിനാലും മറ്റും അയോഗ്യത പതിവാണെങ്കിലും ഇക്കുറി അതുണ്ടായില്ല.കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അയോഗ്യരില്ല. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്‌ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ.
കൂറുമാറ്റ നിരോധന
നിയമം
ജനപ്രതിനിധി പാർട്ടി മാറുന്നതു തടയുന്നതാണ് നിയമം. പാർട്ടിയിൽ നിന്ന് സ്വമേധയാ രാജി വയ്‌ക്കുകയോ, പാർട്ടി നിർദ്ദേശിക്കുന്ന വോട്ടെടുപ്പുകളിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്താൽ കൂറുമാറ്റമായി കണക്കാക്കും.ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടികൾ മാറുന്നത് വഴി ഉണ്ടാകുന്ന അസ്ഥിരത ഒഴിവാക്കി ഭരണകൂടങ്ങൾക്ക് സ്ഥിരത ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.
പുറത്താക്കപ്പെട്ടവരുടെ
എണ്ണം
പത്തനംതിട്ട-----10 എറണാകുളം----7 കാസർകോട്---- 6 ഇടുക്കി----6 കോട്ടയം----4 മലപ്പുറം----4 പാലക്കാട്----2 തിരുവനന്തപുരം----2 കൊല്ലം-----1 തൃശൂർ-----1