പ്രതിയെ വെറുതെ വിട്ടു

Friday 31 October 2025 12:23 AM IST

കൊല്ലം: എസ്.ഐ യെ മർദ്ദിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞെന്നും ആരോപിച്ച് കിളികൊല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതി കൊല്ലം കൊറ്റങ്കര മേക്കോൺ ചേരിയിൽ കൊച്ചുവീട്ടിൽ മുക്കിനു സമീപം ഷിനാസ് മൻസിലിൽ റഹീം ഖാനെ കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-1 ജഡ്‌ജി സൂര്യ സുകുമാരൻ വെറുതേവി​ട്ടു. 2015 സെപ്തംബർ 23നായിരുന്നു കേസിനാസ്‌പദമായ സംഭവം. കരിക്കോട് പഴയ ബസ് സ്റ്റാൻഡിന് സമീപം വാഹന പരിശോധന നടത്തവേ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു വച്ചിരിക്കുന്നതായി അറിഞ്ഞ് അന്വേഷിക്കാൻ പൊലീസ് എത്തിയപ്പോൾ മർദ്ദിച്ചെന്നായിരുന്നു കേസ്. അഭിഭാഷകരായ കൊട്ടിയം എ.ഷാനവാസ്ഖ‌ാൻ, അനി ജി.കുരീപ്പുഴ എന്നിവർ പ്രതിക്ക് വേണ്ടി ഹാജരായി.