ഗോവയിൽ ലോക കരുനീക്കം
11-ാമത് ചെസ് ലോകകപ്പിന് ഇന്ന് ഗോവയിൽ തുടക്കം
പനാജി : 11-ാമത് ഫിഡെ ചെസ് ലോകകപ്പിന് ഇന്ന് ഗോവയിൽ തുടക്കമാം. നവംബർ 27 വരെ നീളുന്ന ടൂർണമെന്റിൽ 80 രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിലേറെ താരങ്ങൾ മാറ്റുരയ്ക്കും. 2002ൽ ഹൈദരാബാദിൽ വിശ്വനാഥൻ ആനന്ദ് ചാമ്പ്യനായ ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യ ടൂർണമെന്റിന് വേദിയാകുന്നത്. നിലവിലെ ചാമ്പ്യനായ മാഗ്നസ് കാൾസൺ വിട്ടുനിൽക്കുമ്പോൾ നിലവിലെ ലോക ചെസ് ചാമ്പ്യനായ ഇന്ത്യൻ താരം ഡി.ഗുകേഷാണ് ടോപ് സീഡ്. നോർത്ത് ഗോവയിലെ റിസോർട്ട് റിയോയാണ് മത്സരവേദി.
206 കളിക്കാർ
80 രാജ്യങ്ങൾ
ഫോർമാറ്റ്
നോക്കൗട്ട് ഫോർമാറ്റിലുള്ള എട്ടുറൗണ്ടുകൾ. ഓരോ റൗണ്ടിലും രണ്ട് മത്സരങ്ങൾ. ആവശ്യമെങ്കിൽ ടൈബ്രേക്കർ.ആദ്യ 40 നീക്കങ്ങൾക്ക് 90 മിനിട്ട്.
റേറ്റിംഗിൽ 2700 പോയിന്റിന് മുകളിലുള്ള 22 താരങ്ങൾ അടക്കം ആദ്യ 50 സീഡിനുള്ളിലെ കളിക്കാർക്ക് രണ്ടാം റൗണ്ടിലേക്ക് ബൈ. ബാക്കിയുള്ള കളിക്കാർക്ക് ഫസ്റ്റ് റൗണ്ടിലേക്ക് സീഡിംഗിന്റെ അടിസ്ഥാനത്തിൽ എതിരാളികളെ ലഭിക്കും.
പ്രൈസ്മണി ഇങ്ങനെ
ആദ്യ റൗണ്ട് ജയം : 78 കളിക്കാർ - 3500 $
രണ്ടാം റൗണ്ട് : 64-7000
മൂന്നാം റൗണ്ട് : 32-11000
നാലാം റൗണ്ട് :16-17000
അഞ്ചാംറൗണ്ട് : 8-25
ആറാം റൗണ്ട് : 4-35000
നാലാം സ്ഥാനം : 50000
മൂന്നാം സ്ഥാനം : 60000
രണ്ടാം സ്ഥാനം : 85000
വിജയി : 120000
$ തുക ഡോളറിൽ.
രണ്ട് വർഷത്തിലൊരിക്കലാണ് ചെസ് ലോകകപ്പ് നടക്കുന്നത്. ഓപ്പൺ വിഭാഗമാണ്. 2021 മുതൽ വനിതകൾക്ക് പ്രത്യേകമായി ലോകകപ്പ് നടത്തുന്നുണ്ട്. ഇത്തവണ ജോർജിയയിലെ ബാത്തുമിയിലാണ് വനിതാ ലോകകപ്പും ഏജ് കാറ്റഗറി ലോകകപ്പുകളും നടന്നത്. ഈ ലോകകപ്പിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവർക്ക് അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ ഡി.ഗുകേഷിന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് പ്രവേശനം ലഭിക്കും.
24 ഇന്ത്യൻ താരങ്ങൾ
ആതിഥേയരായ ഇന്ത്യയിൽ നിന്ന് 24 താരങ്ങളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്.
ഡി.ഗുകേഷ്
കഴിഞ്ഞവർഷം ഡിംഗ് ലിറെനെ തോൽപ്പിച്ച് ലോക ചാമ്പ്യനായ ശേഷം ഗുകേഷിന് കാര്യമായ വിജയങ്ങൾ നേടാനായില്ല. കരിയറിൽ പുതിയൊരു തുടക്കമിടാനാണ് ഗുകേഷ് ശ്രമിക്കുന്നത്. 2752 റേറ്റിംഗ് പോയിന്റാണ് ഗുകേഷിന്.
അർജുൻ എരിഗേയ്സി
2773 പോയിന്റുള്ള അർജുനാണ് ഇന്ത്യൻ താരങ്ങളിൽ റേറ്റിംഗിൽ മുന്നിൽ.സമീപകാലത്ത് മികച്ച ഫോമിൽ.
പ്രഗ്നാനന്ദ
2771 റേറ്റിംഗ് പോയിന്റാണ് പ്രഗ്നാനന്ദയ്ക്ക്. കഴിഞ്ഞലോകകപ്പിലെ റണ്ണർഅപ്പാണ് പ്രഗ്.
ദിവ്യ ഏകവനിത
ഈ ടൂർണമെന്റിലെ ഏക വനിതയാണ് ദിവ്യ ദേശ്മുഖ്. വനിതാ ലോകകപ്പ് ചാമ്പ്യനായ ദിവ്യയെ വൈൽഡ് കാർഡ് എൻട്രിയായാണ് മത്സരിപ്പിക്കുന്നത്. വനിതാ ലോകചാമ്പ്യനായ ജൂ വെൻജുനിനും വനിതാ ഒന്നാം റാങ്കുകാരി ഹൗ ഇഫാനും ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കുന്നില്ല.
വിദേശ താരങ്ങൾ
നിപ്പോംനിയാഷി,അനീഷ് ഗിരി,വെസ്‌ലി സോ,വിൻസന്റ് കേയ്മർ,വെയ് യി,അബ്ദുസത്താറോവ് തുടങ്ങിയവർ പങ്കെടുന്നു.
മലയാളിത്തിളക്കം
2700 റേറ്റിംഗ് പോയിന്റുള്ള നിഹാൽ സരിനും 2617 റേറ്റിംഗ് പോയിന്റുള്ള എസ്.എൽ നാരായണനുമാണ് ലോകകപ്പിലെ മലയാളി താരങ്ങൾ