പരിശീലനത്തിനിടെ പന്തുകൊണ്ട് ഓസീസ് കൗമാരക്രിക്കറ്റർ മരിച്ചു

Friday 31 October 2025 1:10 AM IST

മെൽബൺ : ക്രിക്കറ്റ് പരിശീലനത്തിനിടെ പന്തു കൊണ്ടു പരിക്കേറ്റ് ചികിത്സയിലായിരുന്നു ഓസ്ട്രേലിയൻ കൗമാരതാരം ബെൻ ഓസ്റ്റിൻ (17)മരണത്തിന് കീഴടങ്ങി. ഓസ്ട്രേലിയയിലെ മെൽബണിൽ ഫെർൻട്രീ ഗല്ലിയിൽ ക്രിക്കറ്റ് നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ ചൊവ്വാഴ്ചയാണ് പരിക്കേറ്റത്. ഫെർൻട്രീ ഗല്ലി ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്ന ഓസ്റ്റിന്റെ തലയ്ക്കും കഴുത്തിനും ഇടയിലുള്ള ഭാഗത്താണ് പന്തുകൊണ്ടത്. ഓസ്റ്റിൻ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും രക്ഷപെടാനായില്ല.

ബെന്നിനോടുള്ള ആദരസൂചകമായി ഇന്നലെ വനിതാ ലോകകപ്പ് സെമിഫൈനലിനിറങ്ങിയ ഇന്ത്യയുടേയും ഓസ്ട്രേലിയയയുടേയും കളിക്കാർ കറുത്ത ആംബാൻഡ് അണിഞ്ഞിരുന്നു.