പ്രൊഫ.ടി.ജെ.ചന്ദ്രചൂഡൻ പുരസ്കാരം ജി.സുധാകരന്
Friday 31 October 2025 3:30 AM IST
തിരുവനന്തപുരം: ആർ.എസ്.പി മുൻ ജനറൽ സെക്രട്ടറി പ്രൊഫ.ടി.ജെ ചന്ദ്രചൂഡന്റെ സ്മരണക്കായി പ്രൊഫ.ടി.ജെ.ചന്ദ്രചൂഡൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം മുൻ മന്ത്രി ജി.സുധാകരന് ഇന്ന് സമർപ്പിക്കും.തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പ്രശസ്തിപത്രവും ക്യാഷ് അവാർഡും ( 25000 രൂപ) കൈമാറും.