കോട്ടയത്ത് ഗാലറി തകർന്നുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; അപകടം സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ജന്മവാർഷിക പരിപാടിക്കിടെ

Friday 31 October 2025 10:31 AM IST

കോട്ടയം: ഗാലറി തകർന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. കോട്ടയം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താൽക്കാലിക ഗാലറിയാണ് തകർന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

എൻസിസി - എൻഎസ്‌എസ് വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ പാല ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിക്കായി ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.