ശുക്രനക്ഷത്രം (കവിത)

Sunday 02 November 2025 3:40 AM IST

ചുവന്ന ദശകത്തെ പണ്ട്‌കോരിത്തരിപ്പിച്ച സർഗ്ഗസംഗീതമിന്നുമൊഴുകുന്നു പാലാഴിപോലെ പ്രസാദമധുരമതിൻ കാവ്യാമൃതം തേടിയെത്തുന്നു മലയാണ്മയെന്നുമാ അക്ഷരതീരങ്ങളിൽ സർവ്വം മറന്നതിൽ ലയിച്ചു നിന്നീടുമ്പോൾ സങ്കല്പങ്ങൾക്കുമപ്പുറത്തേക്കത് ഒഴുകിടുന്നു.

പ്രണയത്തിനിത്രയും ഭാവങ്ങളുണ്ടോ? വിരഹത്തിനിത്രയും തീക്ഷ്ണതയുണ്ടോ? തലമുറയെത്ര കഴിഞ്ഞാലുമാ ഗീതങ്ങൾ വാടാമല്ലികളായ് മനസ്സിൽ വിടർന്നു നില്ക്കും.

മാനത്ത് പടരും വനജ്യോത്സ്നയും അനംഗമന്ത്രത്തിൻ അനുരണനങ്ങളും കണ്ണുതുറക്കാത്ത ദൈവങ്ങളും കന്ദർപ്പനുമൊക്കെയാ കാവ്യലോകത്തിലെ നിത്യവിസ്മയങ്ങൾ.

മാറ്റൊലിക്കവിയെന്നു വിളിച്ചപ്പോൾ മറുപടിയായ് അനശ്വര കാവ്യങ്ങൾ എഴുതിയ ക്രാന്തദർശി, എനിക്കു മരണമില്ലയെന്നുറക്കെ പറഞ്ഞിട്ട് ഇത്രനേരത്തെയെന്തിന് അരങ്ങൊഴിഞ്ഞു?

തളിർക്കുന്നു പൂക്കുന്നു പാരിജാതം വീണ്ടും ആലുവാപ്പുഴയിലൂടൊഴുകുന്നു വഞ്ചികൾ പിന്നെയും എന്നിട്ടിന്നുമീ കലാക്ഷേത്രത്തിലൊഴിഞ്ഞു കിടക്കുന്നു കാലം തീർത്ത നിൻ കാവ്യസിംഹാസനം!

'അ​മ്മ​ക്കൈ​ക​ൾ"

സു​രേ​ഷ് ​വ​ണ്ട​ന്നൂർ

​​അ​ഞ്ചു​ ​താ​ര​ക​ൾ​ ​എ​ന്റെ ​ ​അ​മ്മ​ ​ത​ൻ​ ​ക​ൺ​കോ​ണി​ൽ, ബാ​ല്യ​ത്തി​ൻ​ ​കു​ഴ​മ​റ​ക​ളി​ൽ​ ​വ​ഴി​ ​കാ​ട്ടി. അ​ന്ന​മാ​യ് ​മാ​ത്ര​മ​ല്ല,​ ​സ്നേ​ഹ​ത്തിൻ ന​ന​വൂ​ട്ടി,​ ​മു​ള​യ്ക്കും​ ​ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം പൊ​തി​യാ​ൻ,​ ​വ​ള​ക്കൂ​റു​ള്ള​ ​മ​ണ്ണാ​യ് ​മാ​താ​വ് ​നി​ന്നു. ​​ല​ളി​ത​മാം​ ​അ​മ്മ​യു​ടെ​ ​പാ​ഠ​ങ്ങ​ളോ, അ​മൂ​ല്യം,​ ​പ​രി​ശു​ദ്ധം,​ ​ആ​ഴ​മേ​റും, ഞ​ങ്ങ​ൾ​ ​അ​ഞ്ചു​ ​പേ​ർ​ ​മ​യ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ. ആ​കാ​ശ​ത്തേ​ക്കും,​ ​പൂ​വി​ട്ട​ ​ചെ​ടി​യി​ലേ​ക്കും വി​ര​ൽ​ ​ചൂ​ണ്ടി,​ ​പ്ര​കൃ​തി​യു​ടെ​ ​സൗ​ന്ദ​ര്യ​ത്താൽ ഓ​രോ​ ​നി​മി​ഷ​വും​ ​നി​റ​ച്ച​വ​ൾ,​ ​എ​ൻ്റെ​ ​അ​മ്മ. ​​ക​ളി​ചി​രി​ ​പൂ​ണ്ട​ ​പൂ​ച്ച,​ ​മ​ര​ക്കൊ​മ്പി​ലെ​ ​കാ​ക്ക, സ​ക​ല​തി​ലും​ ​ജീ​വി​ത​ത്തി​ൻ​ ​മാ​ഹാ​ത്മ്യം​ ​കാ​ട്ടി. "​ക​ണ്ടി​ല്ലേ,​ ​അ​വ​യെ​ങ്ങ​നെ​ ​ഭ​ക്ഷി​ക്കു​ന്നു? ഇ​നി​ ​എ​ന്റെ ​ ​കു​ഞ്ഞു​ങ്ങ​ളു​മി​തു​പോ​ലെ​ ​ഉ​ണ്ണു​ക." വാ​ത്സ​ല്യ​ത്തി​ൻ​ ​കൈ​ക​ളാ​ൽ​ ​ഓ​രോ​ ​ശ്ര​മ​ത്തി​ലും ആ​ ​മാ​തൃ​ത്വം​ ​ഞ​ങ്ങ​ളെ​ ​താ​ങ്ങി​നി​ർ​ത്തി. ​​ഇ​ന്ന്,​ ​ഞ​ങ്ങ​ൾ​ ​വ​ള​ർ​ന്നു,​ ​ചി​റ​കു​ ​വി​രി​ച്ചു, പ​ല​ത​രം​ ​ലോ​ക​ങ്ങ​ളി​ൽ,​ ​പ​റ​ന്നു​യ​രു​ന്നു. ജീ​വി​ത​ത്തി​ൻ​ ​തി​ര​ക്കി​ൽ,​ ​ഇ​നി​യു​മേ​റെ​ ​തേ​ടു​ന്നു. എ​ങ്കി​ലും,​ ​ഞ​ങ്ങ​ൾ​ ​നേ​ടു​ന്ന​ ​ഓ​രോ​ ​ശ​ക്തി​യും, എ​ത്തു​ന്ന​ ​ഓ​രോ​ ​ഉ​യ​ര​വും, ആ​ ​മാ​ത്മ​സ്നേ​ഹ​ത്തി​ൻ,​ ​വ​ഴി​കാ​ട്ടും​ ​പ്ര​കാ​ശ​ത്തിൻ മീ​തെ​ ​കെ​ട്ടി​പ്പ​ടു​ത്ത​ത​ത്രേ. ​​ഇ​ന്നീ​ ​ഞ​ങ്ങ​ളു​ടെ​ ​ലോ​ക​ത്തി​ൽ​ ​നി​ന്ന് അ​മ്മ​ ​ത​ൻ​ ​ത​ണ​ലേ​കി​യ​ ​ചി​റ​കു​ക​ൾ​ ​പ​റ​ന്ന​ക​ന്നു, മ​ന​സ്സി​ൽ​ ​ദുഃ​ഖ​ത്തി​ൻ​ ​വി​ത്തൊ​ന്നു​ ​പാ​കി. സ്വ​ർ​ഗ്ഗ​ത്തി​ൻ​ ​വി​ശാ​ല​മാം​ ​പൂ​ന്തോ​ട്ട​ത്തി​ന് ശു​ദ്ധ​മാം​ ​ഒ​ര​ത്മാ​വ് ​കൂ​ടി​ ​ല​ഭി​ച്ചു. പ​ക്ഷേ,​ ​ഞ​ങ്ങ​ളു​ടെ​ ​ജീ​വി​ത​ങ്ങ​ളിൽ ആ​ ​മാ​തൃ​ദ​യ,​ ​എ​ന്നും​ ​നി​ല​നി​ൽ​ക്കും.