സർക്കാർ ആശുപത്രി ഇനി വേറെ ലെവൽ, ഏഴ് കോടിയുടെ വമ്പൻ നിർമ്മാണം വരുന്നു

Friday 31 October 2025 6:54 PM IST

ആലപ്പുഴ: ജനറൽ ആശുപത്രിയുടെ കിടത്തിചികിത്സാ വിഭാഗത്തിന് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഏഴു കോടി രൂപയുടെ ഭരണാനുമതി നൽകി. നവകേരള സദസിൽ ഉയർന്ന ആവശ്യത്തെത്തുടർന്നാണ് ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിർമ്മിക്കാൻ തുക അനുവദിച്ചത്. രണ്ടുനിലകളിൽ നിർമിക്കാൻ പദ്ധതിയിട്ടിട്ടുള്ള ബ്ലോക്കിന്റെ താഴത്തെ നിലയും മുകൾനിലയുടെ കുറച്ചുഭാഗവുമാണ് ഇപ്പോൾ നിർമിക്കുക.

നിലവിലെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പുലർത്തിക്കൊണ്ട് പൊതുമരാമത്ത് വാസ്തുവിദ്യാവിഭാഗം തയ്യാറാക്കിയ പ്രപ്പോസലിനാണ് അംഗീകാരം നൽകിയിട്ടുള്ളത്.