കായികതാരങ്ങളെ അനുമോദിച്ചു
Saturday 01 November 2025 12:35 AM IST
ഫാറൂഖ് കോളേജ്: 64ാമത് സുബ്രതോ കപ്പ് ദേശീയ ചാമ്പ്യന്മാരായ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ടീമിന് സ്കൂൾ മാനേജ്മെന്റ് സ്വീകരണം നൽകി. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.വി.എം മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ഉപഹാരം നൽകി. ഫാറൂഖ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് പി.കെ അഹമ്മദ്, മാനേജർ സി.പി കുഞ്ഞുമുഹമ്മദ്, രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ്, കൗൺസിലർ സി അബ്ദുൽ ഹമീദ് , പ്രിൻസിപ്പൽ അഷ്റഫലി പാണാളി, കെ മുഹമ്മദ് ഇഖ്ബാൽ, സി.പി സൈഫുദ്ധീൻ, സി.വി റമീസ്, ബുനിയാമി, കെ മുഹമ്മദ് ഷഫീഖ്, ടി അബ്ദുൽ നാസർ, ടി.പി ജഹാംഗീർ കബീർ എന്നിവർ പ്രസംഗിച്ചു. എൻ.കെ മുഹമ്മദലി സ്വാഗതവും വി.എം ബഷീർ നന്ദിയും പറഞ്ഞു.