പട്ടേൽ ഓർമദിനത്തിൽ 'റൺ ഫോർ യൂണിറ്റി'
Saturday 01 November 2025 12:40 AM IST
കോഴിക്കോട്: സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ 150ാമത് ജന്മദിന ഓർമ്മയ്ക്കായി ഫിറ്റ് ഇന്ത്യ 'റൺ ഫോർ യൂണിറ്റി' സംഘടിപ്പിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.നിഖിൽ ഉദ്ഘാടനം ചെയ്തു.
സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് പ്രസംഗിച്ചു. വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച 'യൂണിറ്റി റൺ' സ്റ്റേഡിയം ജംഗ്ഷൻ, രാജാജി ക്രോസ് റോഡ്, പാവമണി റോഡ്, മാനാഞ്ചിറ മൈതാനം വഴി സായി സെന്ററിൽ സമാപിച്ചു. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തായ്‌ക്കൊണ്ടോ, ഖേലോ ഇന്ത്യ ബോക്‌സിംഗ് അക്കാഡമി, സായി കായികതാരങ്ങൾ, കോച്ചസ്, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.