ബി.ജെ.പി പ്രതിഷേധ ധർണ നടത്തി
Saturday 01 November 2025 12:02 AM IST
പയ്യോളി: ശബരിമലയിൽ നടന്ന സ്വർണക്കൊള്ളക്കെതിരെ ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പയോളി മണ്ഡലം പ്രസിഡന്റ് ടി.പി ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗംഎ.കെ ബൈജു, എസ് സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി സി ബിനീഷ്, സി.പി രവീന്ദ്രൻ, ടി. കെ പത്മനാഭൻ, കെ ഫൽഗുണൻ, അഡ്വ. സത്യൻ, നിരയിൽ ഗോപാലൻ, കെ സി രാജീവൻ, സതീശൻ മൊയച്ചേരി, പ്രഭാകരൻ പ്രശാന്തി, കെ പി റാണാപ്രതാപ്, മുരളീധരൻ കോയിക്കൽ, കെഎം ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. പി സ്മിനു രാജ് സ്വാഗതവും കെ എം ശ്രീപേഷ് നന്ദിയും പറഞ്ഞു.