സ്കൂൾ കലോത്സ​വം​ വിളംബര ജാഥ

Saturday 01 November 2025 12:02 AM IST
വിളംബര ജാഥ​യ്ക്ക് ​ ഫറോക്ക് അസി.പൊലീസ് ​കമ്മീഷണർ എ.എം സിദ്ദിഖ് ഫ്‌ളാഗ് ഓഫ് ചെ​യ്യുന്നു

ഫറോക്ക്: ​ ഇന്നുമുതൽ ഏഴുവരെ ഫറോക്ക് ജി.ജി.വി.എച്ച്.എസ് ​സ്കൂളിൽ നടക്കുന്ന ഫറോക്ക് ഉപജില്ല സ്കൂൾ കലോത്സ​വ​ത്തിന് മുന്നോടിയായി വിളംബര ജാഥ​ നടന്നു. ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിസരത്ത് ഫറോക്ക് അസി.പൊലീസ് ​കമ്മിഷണർ എ.എം സിദ്ദിഖ് ഫ്ലാഗ് ഓഫ് ചെ​യ്തു . ഫറോക്ക് ​ നഗരസഭ​ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ് , ഫറോക്ക് ​ നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കുമാരൻ​,​ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ​ കെ.വി അഷറഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ കെ, പ്രിൻസിപ്പൽ താരാ ബാബു, എച്ച് എം ഫോറം കൺവീനർ പവിത്രൻ, കെ സി റസാക്ക് , ഷംസീർ ഇ കെ,സി കെ അരവിന്ദൻ, ​ തുടങ്ങിയവർ ​​ പങ്കെടുത്തു​.