മാരത്തോൺ സംഘടിപ്പിച്ചു
Saturday 01 November 2025 12:13 AM IST
കോഴിക്കോട്: രാഷ്ട്രീയ ഏകതാ ദിവസ് ദിനാചരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ തല റൺ എഗൻസ്റ്റ് ഡ്രഗ്‌സ് 2025 മാരത്തോൺ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ ഫ്ലാഗ് ഓഫ് ചെയ്തു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാരത്തോൺ ഗാന്ധി റോഡ് വഴി ബീച്ചിൽ അവസാനിച്ചു. സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രൻ, സ്‌പെഷ്യൽ ബ്രാഞ്ച് അസി.കമ്മിഷണർ വിനോദൻ, ടൗൺ സബ് ഡിവിഷൻ അസി. കമ്മിഷണർ അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു. മെഡി.കോളേജ് അസി. കമ്മിഷണർ ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ,കുന്ദമംഗലം എന്നിടങ്ങളിലും ഫറോക് സബ് ഡിവിഷൻ അസി. കമ്മീഷണർ സിദ്ദിക്കിന്റെ നേതൃത്വത്തിൽ ബേപ്പൂർ, ചാലിയം എന്നിവിടങ്ങളിലും മാരത്തോൺ നടന്നു.