എം.ജി.എം സ്കൂൾ ചാപ്പലിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി​

Saturday 01 November 2025 12:24 AM IST

തിരുവല്ല: പരുമല തിരുമേനി സ്ഥാപിച്ച എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഓർമപ്പെരുന്നാളിന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.വർഗീസ് മാത്യു കൊടിയേറ്റി​. ഇന്ന് രാവിലെ 7ന് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പൊലീത്ത സ്കൂൾ ചാപ്പലിൽ കുർബാന അർപ്പിക്കും. തുടർന്ന് കുടുംബസംഗമം സ്കൂൾ കോ-ഡിനേറ്റർ ഫാ.സി.വി ഉമ്മന്റെ അദ്ധ്യക്ഷതയിൽ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് വചന ശുശ്രൂഷയ്ക്ക് ഫാ.ഷിനു തോമസ് നേതൃത്വം നൽകും. തുടർന്ന് റാസ. രണ്ടി​ന് കുർബാനയ്ക്ക് ഫാ.ചെറിയാൻ പി.വർഗീസ് നേതൃത്വം നൽകും. മൂന്നി​ന് രാവിലെ പ്രഭാത പ്രാർത്ഥനയെ തുടർന്ന് പരുമലയിലേക്ക് പദയാത്ര ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ പി.കെ.തോമസ്, ഹെഡ്മിസ്ട്രസ് ദീപാ മേരി ജേക്കബ്, കൺവീനർ ബിനു ചെറിയാൻ എന്നിവർ അറിയിച്ചു.