സുരക്ഷിത ബാങ്കിംഗ് : ശിൽപ്പശാല ഏഴിന്
Saturday 01 November 2025 12:26 AM IST
പത്തനംതിട്ട : റിസർവ് ബാങ്ക് പത്തനംതിട്ട ലീഡ് ബാങ്കും പാെലീസുമായും സഹകരിച്ച് മുതിർന്ന പൗരന്മാർക്കായി സുരക്ഷിത ബാങ്കിംഗ് ശീലങ്ങളെക്കുറിച്ചുള്ള ശിൽപ്പശാല ഏഴിന് രാവിലെ 9.30 മുതൽ ഹോട്ടൽ 24 ഇൻ റസിഡൻസിയിൽ നടക്കും. ഡിജിറ്റൽ അന്തരീക്ഷത്തിൽ സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക പരിജ്ഞാനവും ആത്മവിശ്വാസവും നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ. പ്രവേശനം 100 പേർക്ക്. രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ. പി.ഗോപകുമാർ ഫോൺ : 9946901755.