വാഹന പ്രചരണ ജാഥ

Saturday 01 November 2025 12:30 AM IST

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപത്ര വിചാരണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ജനറൽ സെക്രട്ടറിമാരായ എസ്.വി.പ്രസന്നകുമാർ, സജി കൊട്ടയ്ക്കാട്, ബ്ളോക്ക് പ്രസിഡന്റ് ദീനാമ്മ റോയി, കെ.ആർ.പ്രമോദ്, ബീന സോമൻ, റോസമ്മ ബാബുജി, വിമൽ വള്ളിക്കോട്, ജി.സുഭാഷ്, ആൻസി വർഗീസ്, പത്മ ബാലൻ, ലിസി ജോൺസൺ, പി.എൻ.ശ്രീദത്ത്, ഷിബു വള്ളിക്കോട്, എ.ബി. രാജേഷ്, ജയകൃഷ്ണൻ, ഷിജു അറപ്പുരയിൽ, സുമി ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.