സർഗോൽസവം

Saturday 01 November 2025 12:31 AM IST

പത്തനംതിട്ട: കുട്ടികളുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനായി കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ ഒന്നിന് പത്തനംതിട്ട തൈക്കാവ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ സർഗോൽസവം സംഘടിപ്പിക്കുന്നു. രാവിലെ 9ന് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.ആർ.പ്രസാദ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സലിം കുമാർ സ്വാഗതം പറയും . താലൂക്ക് പ്രസിഡൻറ് ബിജു എം വർഗീസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4ന് സമാപന സമ്മേളനവും സമ്മാന ദാനവും ജില്ലാ സെക്രട്ടറി പി.ജി.ആനന്ദൻ നിർവഹിക്കും.