നിർമ്മാണോദ്ഘാടനം
Saturday 01 November 2025 12:44 AM IST
കടുമീൻചിറ : ജില്ലാ പഞ്ചായത്ത് അനുവദിച്ച 32 ലക്ഷം രൂപ ഉപയോഗിച്ച് കടുമീൻചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്ന വിവിധ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ് നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.ശ്രീകല.ആർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപിക സന്ധ്യാകുമാരി, എം.ആർ. ശ്രീരാജ്, സുനിൽകുമാർ, യമുന എന്നിവർ സംസാരിച്ചു. ലാബ് നവീകരണം, പുതിയ ഓഫീസ് നിർമ്മാണം, ഫർണിച്ചർ വാങ്ങൽ, ഓഡിറ്റോറിയം നവീകരണം എന്നിവ ഉൾപ്പെടുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.