ശ്രവണ സഹായി വിതരണം
Saturday 01 November 2025 12:45 AM IST
അത്തിക്കയം : നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണം ചെയ്തു. ഗ്രാമസഭ ഗുണഭോക്ത പട്ടികയിൽ ഉൾപ്പെട്ട നാൽപത് പേരെ പങ്കെടുപ്പിച്ച് ക്യാമ്പ് നടത്തിയതിൽ നിന്ന് തിരഞ്ഞെടുത്ത 18 പേർക്കാണ് ശ്രവണ സഹായി ലഭിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറാംപ്ലാക്കലിന്റ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. ഓമന പ്രസന്നൻ, തോമസ് ജോർജ്ജ്, സാംജി ഇടമുറി, റോസമ്മ വർഗീസ്, മെഡിക്കൽ ഓഫീസർ ഡോ.അനീഷ് കെ സോമൻ, ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.