പൊതുഅവധി നൽകണം

Saturday 01 November 2025 12:47 AM IST

ചെങ്ങന്നൂർ : സാമൂഹ്യ പരിഷ്‌കർത്താവും വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ സ്ഥാപകനുമായ ബസവേശ്വരന്റെ ജന്മദിനം പൊതു അവധിയാക്കണമെന്ന് വിശ്വവീരശൈവ സാംസ്കാരിക സമിതി. ബസവേശ്വരന്റെ ജന്മദിനമായ അടുത്തവർഷം ഏപ്രിൽ 20 പൊതു അവധിയാക്കി, സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തണമെന്ന് വിശ്വവീരശൈവ സാംസ്കാരികസമിതി ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അദ്ധ്യക്ഷനായി. സമിതി ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം പ്രമേയം അവതരിപ്പിച്ചു. സമിതി നേതാക്കളായ ഹരികുമാർ കൊല്ലം, രഞ്ചിത്ത് ഹരിപ്പാട്, ജ്യോതിഷ്, പ്രീതാ തിരുവനന്തപുരം എന്നിവർ പ്രസംഗിച്ചു.