അനുസ്മരണം നടത്തി

Saturday 01 November 2025 12:48 AM IST

മന്ദമരുതി : കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനാചരണവും ജില്ലാ പഞ്ചായത്ത്‌ അംഗം ജെസ്സി അലക്സ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. റൂബി കോശി, റെഞ്ചി പതാലിൽ, ബിനോജ് ചിറയ്ക്കൽ, ഷേർളി ജോർജ്, കെ.ഇ.മാത്യു, റോയ് ഉള്ളിരിക്കൽ, ഷിബു പറങ്കിത്തോട്ടത്തിൽ, ജോസഫ് കാക്കാനംപള്ളിൽ, ബിജി വർഗീസ്, പി.എം.തോമസ് എന്നിവർ പ്രസംഗിച്ചു.