2000 രൂപ ക്ഷേമ പെൻഷനും 1600 രൂപ കുടിശികയും 20ന്
Saturday 01 November 2025 12:07 AM IST
തിരുവനന്തപുരം: 1600ൽ നിന്ന് 2000 രൂപയായി വർദ്ധിപ്പിച്ച ക്ഷേമപെൻഷൻ 20ന് വിതരണം ചെയ്യും. ഒപ്പം ഒരുമാസ കുടിശികയായ 1600 രൂപയും നൽകും. ഇതോടെ ക്ഷേമപെൻഷൻ കുടിശിക പൂർണമായും തീരും. ആകെ 62 ലക്ഷം പേർക്കാണ് ക്ഷേമപെൻഷൻ നൽകുന്നത്. വർദ്ധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടിയും, കുടിശിക വിതരണത്തിന് 824 കോടിയും ചേർത്ത് 1864 കോടിരൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. വർഷത്തിൽ 13000 കോടിയാണ് സാമൂഹ്യപെൻഷൻ ചെലവ്.