ധന കമ്മി ഉയരുന്നു

Saturday 01 November 2025 12:08 AM IST

കൊച്ചി: ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസത്തിൽ കേന്ദ്ര സർക്കാരിന്റെ ധന കമ്മി നടപ്പുവർഷത്തെ മൊത്തം ലക്ഷ്യത്തിന്റെ 36.5 ശതമാനമായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ ധനകമ്മി ലക്ഷ്യത്തിന്റെ 29.4 ശതമാനമായിരുന്നു. മൂലധന നിക്ഷേപം ലക്ഷ്യമിടുന്ന 11.2 ലക്ഷം കോടി രൂപയുടെ 51.8 ശതമാനമായി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ നികുതി വരുമാന സമാഹരണം ലക്ഷ്യം നേടാനുള്ള സാദ്ധ്യത കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.