സപ്‌ളൈകോയിൽ വനിതകൾക്ക് ഇളവ് ഇന്നുമുതൽ

Saturday 01 November 2025 12:10 AM IST

കൊച്ചി: വനിതകൾക്ക് സബ്‌സിഡിയിതര ഉത്പന്നങ്ങൾക്ക് 10ശതമാനംവരെ അധിക വിലക്കുറവും പുതിയ ഓഫറുകളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളും ഇന്നുമുതൽ സപ്‌ളൈകോ നടപ്പാക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ സബ്‌സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും ലഭിക്കും.

ആയിരംരൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് അഞ്ചു രൂപയ്ക്ക് ഒരുകിലോ പഞ്ചസാര നേടാം. 88 രൂപയുടെ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവ പകുതി വിലയിൽ ലഭിക്കും.

വൈകിട്ട് അഞ്ചിനകം വാങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അഞ്ചുശതമാനം അധികവിലക്കുറവുണ്ട്. 500 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ 105രൂപ വിലയുള്ള 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില 61.50 രൂപയ്‌ക്ക് ലഭിക്കും. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളുടെ പേയ്‌മെന്റിന് യു.പി.ഐ ഉപയോഗിച്ചാൽ അഞ്ചുരൂപ ഇളവുണ്ട്.

സപ്ലൈകോയുടെ 50-ാംവർഷികത്തിന്റെ ഭാഗമായി നവംബർ ഒന്നുമുതൽ 50 ദിവസത്തേയ്ക്കാണ് ആനുകൂല്യങ്ങൾ.