പാഴല്ല, പാള ചെരുപ്പ് മുതൽ തൊപ്പി വരെ
Saturday 01 November 2025 12:12 AM IST
കോതമംഗലം: തൊടിയിൽ വീണ് കിടക്കുന്ന കമുകിൻപാള പാഴല്ലെന്ന് തെളിയിച്ചിരിക്കുകയാണ് റവന്യൂ ജില്ലാ പ്രവർത്തി പരിചയ മേളയിൽ വിദ്യാർത്ഥികൾ. മത്സര ഇനങ്ങളിൽ പുതിയതായിരുന്നു കമുകിൻ പാള കൊണ്ട് ഉത്പന്നങ്ങൾ നിർമ്മിക്കുക എന്നത്. മത്സരിക്കാനെത്തിയവരാകട്ടെ അത് അങ്ങേയറ്റം മികവുറ്റതുമാക്കി. ചെരുപ്പ്, വാനിറ്റി ബാഗ്, കൗബോയി തൊപ്പി തുടങ്ങി സഞ്ചി, പൂവ്, പാത്രം, വെള്ളംകോരി, കള്ളുകൂടം, ഗ്രോ ബാഗ് എന്നിങ്ങനെ വറൈറ്റി ഉത്പന്നങ്ങൾ പാളയിൽ നിന്ന് പിറവി കൊണ്ടു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് മത്സരമുണ്ടായിരുന്നു. പാള ഉത്പന്നങ്ങൾ കൂടാതെ പ്രവർത്തിപരിചയമേളയിൽ ഏഴെണ്ണം കൂടി ഇത്തവണ മുതൽ മത്സര ഇനങ്ങളാക്കിയിട്ടുണ്ട്.